വിദ്യാനിധി സ്കോളർഷിപ്പ് സ്കീം
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Centre for Electronics Design and Information Technology ( CEDIT) യുടെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് നടപ്പില്‍ വരുത്തുന്ന പദ്ധതിയാണ് ‘വിദ്യാനിധി’ പ്രൊജക്ട്.
വളരെ ചുരുങ്ങിയ ചെലവില്‍ മികച്ച വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ലഭ്യമാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന/ പരിശീലന കാലയളവില്‍ തന്നെ CEDIT ന്റെ ജോബ് ബാങ്കില്‍ അംഗത്യം നല്‍കുകയും പഠനം പൂര്‍ത്തിയാക്കിയാലുടന്‍ തന്നെ മികച്ച ഒരു ജോലി നേടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിദ്യാനിധി പ്രൊജക്ടിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് CEDIT ന്റെ അംഗീകാരമുള്ള സെന്ററുകളില്‍ നിന്നും ഇഷ്ടമുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കോഴ്സ് ഫീസിന്റെ ഭൂരിഭാഗവും CEDIT വഹിക്കുന്നതായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകരും മികച്ച സാങ്കേതിക സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങളിലൂടെ മാത്രമാണ് പരീശിലനം ലഭ്യമാക്കുന്നത്. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സെഡിറ്റിന്റെ സാങ്കേതിക വിഭാഗം നേരിട്ട് നടത്തുന്ന പരിശോധനയിലൂടെ പദ്ധതിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. മാത്രമല്ല, ഓരോ കേന്ദ്രത്തില്‍ നിന്നും മികച്ച വിജയം നേടുന്ന 10 പേര്‍ക്ക് തുടര്‍ പരിശീലനം തികച്ചും സൗജന്യമായിരിക്കും. തുടര്‍ പരിശീലന കാലയളവില്‍ സെഡിറ്റിന്റെ സ്കില്‍ ഡവലപ്മെന്റ് ഫണ്ടില്‍ നിന്നും മാസം തോറും സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഐ.ടി. അധിഷ്ഠിത കോഴ്സുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത
പത്താം തരം പാസ്സായ 13 വയസ്സിനും 48 വയസ്സിനും ഇടയിലുള്ള മുഴുവൻ പേർക്കും അപേക്ഷിക്കാവുന്നതാണ്. പരിധിയിൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ പത്താം തരം മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിശ്ചയിക്കുക.
അപേക്ഷിക്കേണ്ട വിധം
പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കോഴ്സുകളുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. സ്കോളർഷിപ്പ് കഴിച്ച് വിദ്യാർത്ഥികൾ പഠനകേന്ദ്രത്തിൽ അടക്കേണ്ട ഫീസാണ് പട്ടികയിൽ കാണിച്ചിരിക്കുന്നത്. അതിൽ പഠിക്കാനുദ്ദേശിക്കുന്ന കോഴ്സിനു നേരെയുള്ള Apply ബട്ടനിൽ ക്ലിക് ചെയ്യുമ്പോൾ കിട്ടുന്ന ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. അപേക്ഷ നൽകുന്നതിന് യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. അപേക്ഷ സെഡിറ്റിന്റെ അഡിമിനിസ്ട്രേറ്റിവ് കൗണ്‍സില്‍ പരിശോധിച്ചശേഷം ഏഴ് ദിവസത്തിനകം അപേക്ഷകനെ വിവരം അറിയിക്കുന്നതാണ്. അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ ഒരു രജിസ്റ്റര്‍ നമ്പറും പഠനകേന്ദ്രത്തിൻ്റെ വിലാസവും SMS ൽ ലഭിക്കുന്നതാണ്. പ്രസ്തുത രജിസ്റ്റര്‍ നമ്പറും, ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി 7 ദിവസത്തിനകം പഠനകേന്ദ്രത്തില്‍ ബന്ധപ്പെട്ട് അഡിമിഷന് നേടേണ്ടതാണ്.
